കാറളം പഞ്ചായത്തില്‍ ഗെയില്‍ പ്രകൃതി വാതക പൈപ്പ് ലൈനെതിരെ സമരവുമായി കുട്ടി പട്ടാളം

From http://www.irinjalakudaweb.com/5113/karalam-grama-panchayath/

കാറളം പഞ്ചായത്തില്‍ ഗെയില്‍ പ്രകൃതി വാതക പൈപ്പ് ലൈനെതിരെ സമരവുമായി കുട്ടി പട്ടാളം . മുഖത്തു ഫയര്‍ മാസ്കിന്റെ ഫോട്ടോയും , അധികാരികളെ കണ്ണ് തുറക്കൂ എന്ന മുദ്രാവാക്യവുമായി ഗെയിലിന്റെ കോലം കത്തിച്ചാണ് കുട്ടികള്‍ പ്രതിഷേധ പ്രകടനം നടത്തിയത് . കാറളം പഞ്ചായത്തിലെ പ്രകൃതി വാതക പൈപ്പ് ലൈന്‍ സ്ഥലമെടുപ്പ് ജനതാല്പര്യ സംരക്ഷണ ആക്ഷന്‍ കൌണ്‍സില്‍ ചെയര്‍മാനായ ഉല്ലാസ് പിള്ളവീട്ടില്‍, ആക്ഷന്‍കൌണ്‍സില്‍ കണ്‍വീനറായ അജയഘോഷ് എന്നിവര്‍ കുട്ടികളുടെ പ്രതിഷേധ പ്രകടനത്തില്‍ പങ്കെടുത്തു. കുട്ടികളുടെ ഈ പ്രതിഷേധപ്രകടനം ആക്ഷന്‍ കൌണ്‍സിലിനു കൂടുതല്‍ ശക്തിയും വീര്യവും നല്‍കുന്നതാണ് എന്ന് ആക്ഷന്‍ കൌണ്‍സില്‍ ഭാരവാഹികള്‍ പറഞ്ഞു. പ്രതിഷേധ പ്രകടന ത്തില്‍ ഉല്ലാസ് പിള്ള വീട്ടില്‍, കെ.എ.അജയഘോഷ് എന്നിവര്‍ പ്രസംഗിച്ചു . വളരെ ശക്തമായി തന്നെ ഗെയിലിന്റെ ജനദ്രോഹ നടപടികളെ എതിര്‍ക്കുന്നതിന്റെ ഭാഗമായി ഫെബ്രുവരി 2-)0 തീയ്യതി താണിശ്ശേരി പോസ്റ്റോഫീസിന്റെ മുമ്പില്‍ ആക്ഷന്‍ കൌണ്‍സില്‍ നടത്തുന്ന ധര്‍ണ്ണ അഡ്വ.തോമസ്‌ ഉണ്ണിയാടന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യും വിവിധ രാഷ്ട്രീയ ,മത നേതാക്കളും ധര്‍ണ്ണയില്‍ പങ്കെടുക്കും .

Leave a comment