http://niyamasabha.org/codes/13kla/session_7/qstns/html/u-06-02-13-Indus-1-%28670-700%29.htm
| 689 |
ശ്രീ. ഇ.കെ. വിജയന്‍ (എ) കേരളത്തില്‍ ഏതൊക്കെ സ്ഥലങ്ങളിലൂടെയാണ് വാതക പൈപ്പ് ലൈന്‍ കൊണ്ടുപോകാന്‍ ഉദ്ദേശിക്കുന്നത്; (ബി) പ്രസ്തുത പൈപ്പ് ലൈന്‍ പാത ജനവാസ കേന്ദ്രങ്ങളെ ഒഴിവാക്കിയുളള മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കാന്‍ നടപടി എടുക്കുമോ? |
| 690 |
കൊച്ചി-മംഗലാപുരം ഗ്യാസ് പൈപ്പ് ലൈന്‍ പദ്ധതി ശ്രീ. റ്റി. വി. രാജേഷ് (എ) കൊച്ചി-മംഗലാപുരം ഗ്യസ് പൈപ്പ് ലൈന്‍ പദ്ധതി സംബന്ധിച്ച് എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്; (ബി) ഈ പദ്ധതിയുമായി ബന്ധപ്പെട്ട് കണ്ണൂര്‍ ജില്ലയില്‍ സ്ഥലം ഏറ്റെടുക്കുന്നത് സംബന്ധിച്ച് എന്തൊക്കെ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്; (സി) ഭൂമി നഷ്ടപ്പെടുന്ന സ്ഥലമുടമകള്‍ക്ക് എന്തൊക്കെ നഷ്ടപരിഹാരം നല്‍കുവാനാണ് നടപടികള്‍ സ്വീകരിച്ചിട്ടുള്ളത്; വിശദാംശം നല്‍കുമോ? |
| 691 |
കോഴിക്കോട് ജില്ലയില്‍ ഗെയില്‍ വാതകപൈപ്പ് ലൈന്‍സ്ഥാപിക്കുന്നതിനുളള നടപടികള്‍ ശ്രീ. കെ. കുഞ്ഞമ്മത് മാസ്റര്‍ (എ) കോഴിക്കോട് ജില്ലയില്‍ ഗെയില്‍ വാതക പൈപ്പ് ലൈന്‍ സ്ഥാപിക്കുമ്പോള്‍ എത്ര വീടുകള്‍ നഷ്ടപ്പെടുമെന്നും, 10 സെന്റില്‍ താഴെ ഭൂമിയുളള എത്ര കൈവശക്കാരുണ്ടെന്നും വ്യക്തമാക്കുമോ; (ബി) ഇവര്‍ക്ക് അര്‍ഹമായ നഷ്ടപരിഹാരം നല്‍കാന്‍ ഉദ്ദേശിക്കുന്നുണ്ടോ; ഉണ്ടെങ്കില്‍ കമ്പോള വിലയുടെ എത്ര ശതമാനമാണ് നഷ്ടപരിഹാരമായി നല്‍കാന്‍ ഉദ്ദേശിക്കുന്നത്; (സി) പൈപ്പ്ലൈന്‍ സ്ഥാപിക്കുന്നതിനു വേണ്ടി നിശ്ചയിച്ച ഭൂമിയുടെ വിസ്തൃതി 20 മീറ്ററില്‍ നിന്നും കുറയ്ക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ; വ്യക്തമാക്കുമോ; (ഡി) പൈപ്പ് ലൈനിന്റെയും ജനങ്ങളുടെയും സുരക്ഷ ഉറപ്പുവരുത്താന്‍ എന്തൊക്കെ നടപടികളാണ് സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്നത് എന്ന് വ്യക്തമാക്കുമോ? |
