ദീര്‍ഘദൂര ട്രെയിനുകള്‍ ഉള്‍പ്പെടെ 82 വണ്ടികളാണ് ഷൊറണൂര്‍വഴി കടന്നുപോകുന്നത്. ഇതില്‍ 44 വണ്ടികള്‍ പണി നടക്കാത്ത സമയങ്ങളില്‍ കടന്നുപോവും. സിഗ്‌നലുകള്‍ ജീവനക്കാര്‍ നല്‍കണമെന്നതിനാല്‍ വണ്ടികള്‍ വേഗം കുറച്ചാവും കടത്തിവിടുക. ഇതുമൂലമാണ് വണ്ടികള്‍ വൈകുന്നതെന്ന് സീനിയര്‍ ഡിവിഷണല്‍ ഓപ്പറേഷന്‍സ് മാനേജര്‍ വി.സി. സുധീഷ് പറഞ്ഞു.
ദീര്‍ഘദൂര വണ്ടികളുള്‍പ്പെടെ 14 വണ്ടികള്‍ ഷൊറണൂരിലെത്താതെയാവും സപ്തംബര്‍ 25 മുതല്‍ ഒക്ടോബര്‍ 16 വരെ ഓടുക. ഇവയ്ക്ക് വടക്കാഞ്ചേരിയിലും ഒറ്റപ്പാലത്തും സ്റ്റോപ്പനുവദിച്ചിട്ടുണ്ട്.
1. ട്രെയിന്‍ നമ്പര്‍ 13351/13352 ധന്‍ബാദ്/ടാറ്റാനഗര്‍-ആലപ്പുഴ-ധന്‍ബാദ്/ടാറ്റാനഗര്‍ എക്‌സ്പ്രസ്. 2. 17229/17230 കൊച്ചുവേളി-ഹൈദരാബാദ്-കൊച്ചുവേളി ശബരി എക്‌സ്പ്രസ്. 3. ആഴ്ചയില്‍ മൂന്നുദിവസമുള്ള 12511 ഗൊരഖ്പുര്‍-തിരുവനന്തപുരം രപ്തിസാഗര്‍ എക്‌സ്പ്രസ് സപ്തംബര്‍ 28 മുതലും 12512 തിരുവനന്തപുരം ഗൊരഖ്പുര്‍ വണ്ടി 25 മുതലും ഷൊറണൂരിലെത്തില്ല.4. ആഴ്ചയില്‍ രണ്ടുദിവസമുള്ള 16327 കോര്‍ബ-തിരുവനന്തപുരം 27 മുതല്‍ ഒക്ടോബര്‍ 14 വരെയും 16328 തിരുവനന്തപുരം-കോര്‍ബ വണ്ടി 26 മുതല്‍ ഒക്ടോബര്‍ 14 വരെയും ഷൊറണൂരിലെത്തില്ല. 5. 16325/16326 ഇന്‍ഡോര്‍-തിരുവനന്തപുരം അഹല്യാനഗരി പ്രതിവാരവണ്ടി. 6. 12521/12522 ബറൗണി-എറണാകുളം ജങ്ഷന്‍ രപ്തിസാഗര്‍ പ്രതിവാര എക്‌സ്പ്രസ്. 7. 16343/16344 തിരുവനന്തപുരം സെന്‍ട്രല്‍-പാലക്കാട് ടൗണ്‍-തിരുവനന്തപുരം സെന്‍ട്രല്‍ അമൃത എക്‌സ്പ്രസ് ഒക്ടോബര്‍ 6 മുതല്‍ 16 വരെ ഷൊറണൂരിലെത്തില്ല.
ഭാഗികമായി റദ്ദാക്കുന്ന മെയില്‍/എക്‌സ്പ്രസ്/പാസഞ്ചര്‍ വണ്ടികള്‍
1. 56613/56614/56615/56616, 56617/56618 ഷൊറണൂര്‍ ജങ്ഷന്‍-നിലമ്പൂര്‍റോഡ്-ഷൊറണൂര്‍ ജങ്ഷന്‍ പാസഞ്ചര്‍ 25 മുതല്‍ ഒക്ടോബര്‍ 5 വരെ അങ്ങാടിപ്പുറം-നിലമ്പൂര്‍ റോഡ് സ്റ്റേഷനുകള്‍ക്കിടയിലേ ഓടൂ. 2. 66605/66604 കോയമ്പത്തൂര്‍ ജങ്ഷന്‍-ഷൊറണൂര്‍ കോയമ്പത്തൂര്‍ പാസഞ്ചര്‍ 25 മുതല്‍ ഒക്ടോബര്‍ 16 വരെ പാലക്കാടിനും ഷൊറണൂരിനുമിടയില്‍ റദ്ദാക്കി. കോയമ്പത്തൂര്‍-പാലക്കാട് റൂട്ടില്‍ മാത്രമാവും ഈ വണ്ടി. 3. 56323/56324 കോയമ്പത്തൂര്‍-മംഗലാപുരം സെന്‍ട്രല്‍- കോയമ്പത്തൂര്‍ ഫാസ്റ്റ്പാസഞ്ചര്‍ വണ്ടികള്‍ 25 മുതല്‍ ഒക്ടോബര്‍ 16 വരെ പാലക്കാട് ജങ്ഷന്‍-പള്ളിപ്പുറംസ്റ്റേഷനുകള്‍ക്കിടയില്‍ റദ്ദാക്കി. 4. 56651/56650 കോയമ്പത്തൂര്‍-കണ്ണൂര്‍-കോയമ്പത്തൂര്‍ ഫാസ്റ്റ്പാസഞ്ചര്‍ പാലക്കാട് ജങ്ഷനും പള്ളിപ്പുറം സ്റ്റേഷനുമിടയില്‍ ഇത്രയും ദിവസം ഓടില്ല.
5. 16605/16606 മംഗലാപുരം സെന്‍ട്രല്‍-നാഗര്‍കോവില്‍ ജങ്ഷന്‍-മംഗലാപുരം സെന്‍ട്രല്‍ ഏറനാട് എക്‌സ്പ്രസ് തൃശ്ശൂരിനും കുറ്റിപ്പുറത്തിനുമിടയില്‍ ഓടില്ല. 16606-ാം നമ്പര്‍ വണ്ടി കുറ്റിപ്പുറത്തിനും മംഗലാപുരത്തിനുമിടയില്‍ പാസഞ്ചര്‍ സ്‌പെഷലായി ഓടും. ഇത് കുറ്റിപ്പുറത്തുനിന്ന് ഉച്ചയ്ക്ക് രണ്ടിന് പുറപ്പെടും.
6. 16302/16301 തിരുവനന്തപുരം സെന്‍ട്രല്‍-ഷൊറണൂര്‍-തിരുവനന്തപുരം സെന്‍ട്രല്‍ വേണാട് എക്‌സ്പ്രസ് ഒക്ടോബര്‍ 16 വരെ എറണാകുളം ജങ്ഷന്‍വരെ മാത്രമേ ഉണ്ടാവൂ. 7. 12076/12075 തിരുവനന്തപുരം സെന്‍ട്രല്‍-കോഴിക്കോട്-തിരുവനന്തപുരം ജനശതാബ്ദി എക്‌സ്പ്രസ് ഈ ദിവസങ്ങളില്‍ തൃശ്ശൂര്‍വരെ മാത്രം. 8. 16859 ചെന്നൈ-എഗ്‌മോര്‍-മംഗലാപുരം എക്‌സ്പ്രസ് 16860 മംഗലാപുരം സെന്‍ട്രല്‍-ചെന്നൈ എഗ്‌മോര്‍ വണ്ടി പാലക്കാട്-ചെന്നൈ എഗ്‌മോര്‍ റൂട്ടില്‍ മാത്രമാവും ഓടുക.
9. 16349/16350 തിരുവനന്തപുരം സെന്‍ട്രല്‍-നിലമ്പൂര്‍ റോഡ്-തിരുവനന്തപുരം സെന്‍ട്രല്‍ രാജ്യറാണി എക്‌സ്പ്രസ് ഷൊറണൂര്‍ ജങ്ഷനും നിലമ്പൂര്‍ റോഡ് ജങ്ഷനുമിടയില്‍ ഓടില്ല. അമൃത എക്‌സ്പ്രസ്സുമായി ചേര്‍ക്കുന്ന ഈ വണ്ടിയുടെ ബോഗികള്‍ പാലക്കാടുവരെ കൊണ്ടുപോകും. വടക്കാഞ്ചേരിയിലോ ഒറ്റപ്പാലത്തോനിന്ന് നിലമ്പൂര്‍ റോഡ് മേഖലയിലെ യാത്രക്കാര്‍ക്ക് ഈ വണ്ടിയില്‍ കയറാം.
പകല്‍ ഒറ്റപ്പാലത്ത് യാത്ര അവസാനിപ്പിക്കുന്ന വണ്ടികളിലെ റിസര്‍വ്‌ചെയ്ത യാത്രക്കാരെ ഷൊറണൂരും തൃശ്ശൂരിലെത്തുന്നവരെ കുറ്റിപ്പുറത്തും എത്തിക്കാന്‍ പ്രത്യേക ബസ്സുകള്‍ ഓടിക്കും. ട്രെയിനെത്തി 20 മിനിറ്റിനുശേഷമാവും ഈ വണ്ടികള്‍ പുറപ്പെടുക. വടക്കേ ഇന്ത്യയില്‍നിന്ന് തിരുവനന്തപുരംഭാഗത്തേക്കുള്ള ദീര്‍ഘദൂര വണ്ടികളില്‍ ഒറ്റപ്പാലത്തെത്തുന്ന ഷൊറണൂര്‍ക്കുള്ള യാത്രക്കാരെ ബസ്സിലെത്തിക്കും. കൊങ്കണ്‍വഴിയുള്ള ട്രെയിനുകളൊന്നും റദ്ദാക്കിയിട്ടില്ല.
റദ്ദാക്കുന്ന ട്രെയിനുകള്‍
1. 56621 ഷൊറണൂര്‍ ജങ്ഷന്‍-നിലമ്പൂര്‍ റോഡ് പാസഞ്ചര്‍ 24 മുതല്‍ ഒക്ടോബര്‍ 16 വരെ. 2. 56612 നിലമ്പൂര്‍ റോഡ്-ഷൊറണൂര്‍ പാസഞ്ചര്‍ 25 മുതല്‍ ഒക്ടോബര്‍ 17 വരെ. 3. 56605 കോയമ്പത്തൂര്‍-തൃശ്ശൂര്‍ പാസഞ്ചര്‍ 24 മുതല്‍ ഒക്ടോബര്‍ 16 വരെ . 4. 56603 തൃശ്ശൂര്‍-കണ്ണൂര്‍ പാസഞ്ചര്‍ 25 മുതല്‍ ഒക്ടോബര്‍ 17 വരെ. 5. 56613/56616 ഷൊറണൂര്‍ ജങ്ഷന്‍-നിലമ്പൂര്‍ റോഡ്-ഷൊറണൂര്‍ ജങ്ഷന്‍ പാസഞ്ചര്‍.
6. 56617/56610 ഷൊറണൂര്‍ ജങ്ഷന്‍-നിലമ്പൂര്‍ റോഡ്-പാലക്കാട് ജങ്ഷന്‍ പാസഞ്ചര്‍. 7. 56611/56614 പാലക്കാട് ജങ്ഷന്‍-നിലമ്പൂര്‍ റോഡ്-ഷൊറണൂര്‍ ജങ്ഷന്‍ പാസഞ്ചര്‍ എന്നീ ആറ് വണ്ടികള്‍ ഒക്ടോബര്‍ 6 മുതല്‍ 16 വരെ. 8. 56615/56618 ഷൊറണൂര്‍ ജങ്ഷന്‍-നിലമ്പൂര്‍ റോഡ്- ഷൊറണൂര്‍ ജങ്ഷന്‍ പാസഞ്ചര്‍ ഒക്ടോബര്‍ 6 മുതല്‍ 16 വരെ. 9. 56609/56606 ഷൊറണൂര്‍ ജങ്ഷന്‍-എറണാകുളം ജങ്ഷന്‍-ഷൊറണൂര്‍ ജങ്ഷന്‍ പാസഞ്ചര്‍ 25 മുതല്‍ ഒക്ടോബര്‍ 16 വരെ. 10. 56619/56620 ഷൊറണൂര്‍ ജങ്ഷന്‍-നിലമ്പൂര്‍ റോഡ്-ഷൊറണൂര്‍ ജങ്ഷന്‍ പാസഞ്ചര്‍ 25 മുതല്‍ ഒക്ടോബര്‍ 16 വരെ. 11. 56601/56600 ഷൊറണൂര്‍ ജങ്ഷന്‍-കോഴിക്കോട്-ഷൊറണൂര്‍ ജങ്ഷന്‍ പാസഞ്ചര്‍ 25 മുതല്‍ ഒക്ടോബര്‍ 16 വരെ. 12. 56604 ഷൊറണൂര്‍ ജങ്ഷന്‍-കോയമ്പത്തൂര്‍ ജങ്ഷന്‍ പാസഞ്ചര്‍ 25 മുതല്‍ ഒക്ടോബര്‍ 16 വരെ. 13. 56602 കണ്ണൂര്‍-ഷൊറണൂര്‍ ജങ്ഷന്‍ പാസഞ്ചര്‍ 25 മുതല്‍ ഒക്ടോബര്‍ 16 വരെ. 14. 56607/56608 ഷൊറണൂര്‍ ജങ്ഷന്‍-എറണാകുളം ജങ്ഷന്‍-ഷൊറണൂര്‍ ജങ്ഷന്‍ പാസഞ്ചര്‍ 25 മുതല്‍ ഒക്ടോബര്‍ 16 വരെ. 12617-ാം നമ്പര്‍ എറണാകുളം ജങ്ഷന്‍-നിസാമുദ്ദീന്‍ മംഗള ലക്ഷദ്വീപ് എക്‌സ്പ്രസ് 10.45നുപകരം 12.20നാവും പുറപ്പെടുക. ഒക്ടോബര്‍ 3, 4, 6, 7, 13, 16 ദിവസങ്ങളിലാവും ഈ മാറ്റം.
ഇതുകൂടാതെ പരശുറാം എക്‌സ്പ്രസ് ഉള്‍പ്പെടെയുള്ള വണ്ടികള്‍ പലദിവസങ്ങളിലും 30 മിനിറ്റ് മുതല്‍ 4 മണിക്കൂര്‍വരെ വൈകും.
