
മതപരമായ അസഹിഷ്ണുതയും, മൂന്ന് പ്രമുഖ യുക്തിചിന്താ പ്രചാരകരെ കൊലപാതകവും കാരണം ഇന്‍ഡ്യയിലെ സാമൂഹ്യ അവസ്ഥയെ ഓര്‍ത്ത് പ്രമുഖ ഇന്‍ഡ്യന്‍ ശാസ്ത്രജ്ഞര്‍ തങ്ങളുടെ വ്യാകുലത പ്രകടിപ്പിച്ചു.
ശാസ്ത്രജ്ഞര്‍ ഗവേഷണ ശാലകള്‍ വിട്ട് പുറത്തിറങ്ങി സമൂഹ്യ രാഷ്ട്രീയ പ്രശ്നങ്ങളെക്കുറിച്ച് അഭിപ്രായം പറയുന്നത് ഇന്‍ഡ്യയില്‍ അപൂര്‍വ്വമായ ഒരു സംഭവമാണ്. മുന്‍നിര എഴുത്തുകാരും ഇതുപോലെ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. കഴിഞ്ഞ സെപ്റ്റംബര്‍ മുതല്‍ പ്രതിഷേധമായി അവര്‍ സര്‍ക്കാരില്‍ നിന്ന് തങ്ങള്‍ക്ക് കിട്ടിയ ദേശീയ പുരസ്കാരങ്ങള്‍ തിരികെ നല്‍കിക്കൊണ്ടിരിക്കുകയാണ്. മതപരമായ അസഹിഷ്ണുത തടയുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടു എന്ന് അവര്‍ പറഞ്ഞു.
അന്ധവിശ്വാസ വിരുദ്ധ പ്രവര്‍ത്തകനായ നരേന്ദ്ര ധബോല്‍കറെ കൊന്നത് 2013 ലാണ്. കമ്യൂണിസ്റ്റ് രാഷ്ട്രീയപ്രവര്‍ത്തകനായ ഗോവിന്ദ് പന്‍സാരെയെ ഫെബ്രുവരിയില്‍ കൊലചെയ്തു. സാഹിത്യ വിദഗ്ദ്ധനായ കല്‍ബുര്‍ഗിയെ ഓഗസ്റ്റില്‍ കൊന്നു. വലത് പക്ഷ തീവൃവാദി ഹിന്ദു സംഘങ്ങളിലെ അംഗങ്ങളാണ് ഈ കൊലപാതകങ്ങളെല്ലാം ചെയ്തത്. കല്‍ബുര്‍ഗിയെ കൊന്നത് എഴുത്തുകാരില്‍ നിന്ന് പ്രതിഷേധമുണ്ടാകാന്‍ കാരണമായി. ന്യൂ ഡല്‍ഹിക്കടുത്ത് ഒരു മുസ്ലീം മതവിശ്വാസിയെ പശുവിനെ കൊന്നു എന്ന് ആരോപിച്ച് ഒര കൂട്ടം ആളുകള്‍ മൃഗീയമായി കൊലചെയ്തു. (വടക്കെ ഇന്‍ഡ്യയിലെ ഹിന്ദുമത വിശ്വാസികളുടെ വിശുദ്ധ മൃഗമാണ് പശു.)
ഒക്റ്റോബര്‍ 22 ന് ഒരു കൂട്ടം ശാസ്ത്രജ്ഞര്‍ എഴുത്തുകാരുടെ പ്രതിഷേധത്തെ പിന്‍തുടര്‍ന്ന് ഇന്‍ഡ്യയുടെ പ്രസിഡന്റായ പ്രണാബ് മുഖര്‍ജിക്ക് കൊലപാതകങ്ങളില്‍ പ്രതിഷേധിക്കുന്ന ഒരു പരാതി നല്‍കി. 268 ശാസ്ത്രജ്ഞര്‍ അതില്‍ ഒപ്പ് വെച്ചു.
പരാതിക്ക് ശേഷം Inter-Academy Panel on Ethics in Science ഒരു പ്രസ്ഥാവനയിറക്കി. ഡല്‍ഹിയിലെ Indian National…
View original post 272 more words
