എന്തുകൊണ്ടാണ് പുതിയ ലെനോവോ ലാപ്ടോപ്പുകളില്‍ ഗ്നൂ-ലിനക്സ് ഇന്‍സ്റ്റാള്‍ ചെയ്യാന്‍ കഴിയാത്തത്? അടുത്ത കാലത്ത് വലിയ ബഹളമുണ്ടാക്കിയതാണ് ഈ പ്രശ്നം. മൈക്രോസോഫ്റ്റാണ് ഇതിന്റെ പിറകിലെന്നായിരുന്നു തുടക്കത്തിലെ ഊഹങ്ങള്‍. എന്നാല്‍ ഇന്റല്‍ ലിനക്സിന് യോജിക്കുന്ന ഉപകണങ്ങള്‍ നിര്‍മ്മിക്കുന്നില്ല എന്നതാണ് ശരിയായ കാരണം.
സാങ്കേതികമായ കാരണത്താലാണ് ലെനോവോ ലാപ്ടോപ്പുകളില്‍ ഗ്നൂ-ലിനക്സ് ഇന്‍സ്റ്റാള്‍ ചെയ്യാന്‍ കഴിയാത്തത്. കാരണം ഇതാണ്, RAID മോഡിലെ (Intel RST) internal solid-state drives നെ ലിനക്സ് സ്വീകരിക്കുന്നില്ല. AHCI (Advanced Host Controller Interface) mode ല്‍ ലിനക്സിന് ഈ ഡ്രൈവുകള്‍ കാണാന്‍ കഴിയുന്നുണ്ട്. എന്നാല്‍ BIOS ല്‍ ഇങ്ങനെ മാറ്റം വരുത്താന്‍ ചില ലെനോവോ ലാപ്ടോപ്പുകള്‍ അനുവദിക്കുന്നില്ല. USB drive ല്‍ നിന്ന് നിങ്ങള്‍ക്ക് ഗ്നൂ-ലിനക്സ് ബൂട്ട് ചെയ്യാനാവും. എന്നാല്‍ ലാപ്ടോപ്പിന്റെ SSD ല്‍ ഇന്‍സ്റ്റാള്‍ ചെയ്യാനാവില്ല.
ലിനക്സ് ഡവലപ്പര്‍മാര്‍ കേണലില്‍ മാറ്റം വരുത്തണമെന്ന് ലെനോവോ വിശദീകരിക്കുന്നു. എങ്കില്‍ മാത്രമേ Lenovo Yoga 900 പോലുള്ള പുതിയ ലാപ്ടോപ്പില്‍ ഗ്നൂ-ലിനക്സ് ഇന്‍സ്റ്റാള്‍ ചെയ്യാനാവൂ.
എന്നാല്‍ മറ്റ് ലാപ്ടോപ്പുകളിലേത് പോലെ BIOS ല്‍ RAID mode നിര്‍ജ്ജീവമാക്കി ലിനക്സിനോട് ചേരുന്ന AHCI mode തെരഞ്ഞെടുക്കാന്‍ എന്തുകൊണ്ട് ലെനോവോ അനുവദിക്കുന്നില്ല എന്നതാണ് ശരിക്കുള്ള ചോദ്യം. ലിനക്സ് ഡവലപ്പറായ Matthew Garret പറയുന്നു ഇന്റല്‍(Intel) ആണ് അതിന് കാരണമെന്ന്.
“ലെനോവോ എന്തിന് ഇത് ചെയ്യണം? എനിക്ക് കൃത്യമായി അറിയില്ല. എന്നാല്‍ ഞാന്‍ മുമ്പ് എഴുതിയത് പോലെ ഇന്റല്‍ ഉപകരണങ്ങള്‍ക്ക് നല്ല ഊര്‍ജ്ജ മാനേജ്മെന്റിന് പ്രത്യേക ക്രമീകരണങ്ങള്‍…
View original post 138 more words
