ഏത് സാങ്കേതിക വിദ്യയായാലും അത് ജനത്തിന് ഉപകാരപ്രദമായും ജനവിരുദ്ധമായും ഉപയോഗിക്കാനാവും. പക്ഷേ അത് ഒരേ സമയം ഉപകാരപ്രദമായും ജനവിരുദ്ധമായും ആയാലെന്ത് ചെയ്യും? ജനത്തിന് അത് തിരിച്ചറിയാനാവില്ല. കമ്പ്യൂട്ടറും ഇന്റര്‍നെറ്റും അത്തരത്തിലുള്ള ഒന്നാണ്. കമ്പ്യൂട്ടര്‍ എന്നാല്‍ എന്തോ വലിയ സാധനമാണെന്നും, അത് വഴി വരുന്നതെല്ലാം എന്തോ കേമം പിടിച്ച കാര്യമാണെന്നുമുള്ള തെറ്റിധാരണകൊണ്ടാവാം അത്.
അതാണ് ആധുനിക കാലത്തെ പ്ലാറ്റ്ഫോം കമ്പനികള്‍ അല്ലെങ്കില്‍ തട്ട് കമ്പനികള്‍. അവര്‍ ഒരു തട്ട് നിര്‍മ്മിക്കുക മാത്രം ചെയ്യും. ആ തട്ടില്‍ ആളുകള്‍ കയറി പ്രകടനം നടത്തും. അവരെ വഞ്ചിച്ചുകൊണ്ട് തട്ട് കമ്പനികള്‍ ആ വിവരങ്ങള്‍ അധികാരികള്‍ക്ക് പങ്കുവെച്ച് കാശുണ്ടാക്കും. അതാണ് അവരുടെ ബിസിനസ് മോഡല്‍.
ഫേസ്‌ബുക്ക് വിദേശ രാജ്യത്തില്‍ ആസ്ഥാനമായ ഒരു തട്ട് കമ്പനിയാണ്. അമേരിക്കന്‍ പോലീസിനോടാണ് അവര്‍ക്ക് പ്രതിപത്തി. സത്യത്തില്‍ സര്‍ക്കാരിന് നേരിട്ട് ചെയ്യാന്‍ കഴിയാത്ത കാര്യങ്ങള്‍ സ്വകാര്യ കമ്പനികളെ കൊണ്ട് ചെയ്യുക്കുകയാണ് അവടെ. സ്വകാര്യ കമ്പനികള്‍ക്ക് എന്തും ചെയ്യാമല്ലോ, ആരും അറിയുകയുമില്ല, ആരേയും അറിയിക്കേണ്ടതുമില്ല. തട്ട് കമ്പനികള്‍ ഇപ്പോള്‍ ചെയ്യുന്ന ചാരപ്പണി അമേരിക്കന്‍ സര്‍ക്കാര്‍ നേരിട്ട് ചെയ്യുന്നു എന്ന് കരുതിയാല്‍ എന്താവും ഉണ്ടാകുക? ഇവിടെ ചോരപ്പുഴ ഒഴുകുമെന്ന് പറയുന്നത് പോലെ വലിയ പ്രതിഷേധമുണ്ടാകില്ലേ. സ്വകാര്യ കമ്പനികളുടെ ഗുണം അതാണ്.
ഫേസ്‌ബുക്ക് നടത്തുന്ന സാമൂഹ്യ പരീക്ഷണങ്ങളെക്കുറിച്ച് എത്രയധികം റിപ്പോര്‍ട്ടുകള്‍ ഇനതിനകം വന്നിരിക്കുന്നു. എന്തിന് അമേരിക്കന്‍ പോലീസ് ചെയ്യുന്ന കാര്യങ്ങളെല്ലാം വിശദമായി എഡ്‌വേര്‍ഡ് സ്നോഡനും വിക്കിലീക്സുമൊക്കെ വ്യക്തമാക്കിയതുമാണ്. ഈ കമ്പനി നടത്തുന്ന രഹസ്യാന്വേഷണത്തിനെതിരെ ബല്‍ജിയത്തിലെ ജനം കേസ് കൊടുക്കുകയുണ്ടായി…
View original post 86 more words
