സന്ധ്യാസമയം. ഗൗരിയമ്മ നാമജപത്തിൽ മുഴുകിയിരിക്കുകയാണ്. പടിക്കൽനിന്ന് കാറിൻറെ ശബ്ദം കേട്ടു . മകനാണ്. മംഗലാപുരത്തു നിന്ന് വരുന്ന കാര്യം പറഞ്ഞിരുന്നു ഗൗരിയമ്മ ഓടിയെത്തി വാതിൽ തുറന്നു. മകനും ഭാര്യയും ഫോണിൽ കുത്തികൊണ്ടിരിക്കുകയാണ് “ആരിത് ? വരൂ … വരൂ … “ഗൗരിയമ്മ പറഞ്ഞു. അതുകേട്ടപ്പോൾ അവർ ഫോണിൽ നിന്ന് കണ്ണെടുക്കാതെ അകത്തേക്ക് കയറി. ഒരു മുറിയിൽ കയറി കതകടച്ചു. ഗൗരിയമ്മയ്ക്ക് സങ്കടം വന്നു. പക്ഷേ, അതു കാര്യമാക്കാതെ ഗൗരിയമ്മ അവർക്ക് വേണ്ടി ഭക്ഷണം ഉണ്ടാക്കാൻ തുടങ്ങി. അപ്പോൾ അവർ തമ്മിൽ എന്തൊക്കെയോ ചർച്ച ചെയ്യുന്നത് ഗൗരിയമ്മ കേട്ടു. അവർ അത് കാര്യമാക്കിയില്ല. കഴിക്കാൻ വിളിച്ചപ്പോൾ എന്താ ഒരു പേപ്പറിൽ തന്റെ വിരൽ വപ്പിച്ചു. ഭക്ഷണത്തിനുശേഷം അമ്മയോട് റെഡിയാവാൻ പറഞ്ഞു. കാര്യം ചോദിച്ചപ്പോൾ കറങ്ങാൻ പോവുകയാണെന്നാണ് പറഞ്ഞത്. കുറച്ചു നേരം കാറിൽ സഞ്ചരിച്ചപ്പോൾ ഗൗരിയമ്മയോട് ഒരു കടത്തിണ്ണയിൽ ഇരിക്കാൻ പറഞ്ഞു. ഓഫീസിൽ പോയി എന്തോ ഒരു കാര്യം ചെയ്തിട്ട് വരാം എന്നും പറഞ്ഞു. കടത്തിണ്ണയിൽ ഗൗരിയമ്മമണിക്കൂറുകൾ ചെലവഴിച്ചു. അവർ തന്നെ ഉപേക്ഷിച്ചു എന്ന് സംശയം തോന്നി. അപ്പോൾ അവനും ഭാര്യയും വന്നു ഗൗരിയമ്മയെയും കുട്ടി മറ്റൊരു സ്ഥലത്തേക്ക് യാത്ര തുടങ്ങി. ഒരു കൊട്ടാരംപോലുള്ള വീട്ടിലെത്തിയപ്പോൾ കാർ നിർത്തി വീടിന്റെ ഉമ്മറത്ത് ഒരാൾ കോടീശ്വരനെപ്പോലെ വജ്രമോതിരവും മറ്റും അണിഞ്ഞ് പ്രൗഢിയോടെ ഇരിക്കുന്നു. ഗൗരിയമ്മയെ അവർ അകത്തേക്ക് കൂട്ടിക്കൊണ്ടുപോയി. മകനും ആ വീട്ടിലെ കാരണവരും സംസാരിക്കുന്നതു കണ്ടു. ശേഷം മകൻ ഭാര്യയോടൊപ്പം കാറിൽ കയറി പോയി. അപ്പോഴാണ് ഗൗരിയമ്മ ആ സത്യം അറിയുന്നത് താൻ വില്ക്കപ്പെട്ടിരിക്കുന്നു. അതും ഒരു വേലക്കാരിയായി ”ഇതാണ് അവനെ പത്തുമാസം വയറ്റിൽ ചുമന്നു നടന്ന എനിക്കുള്ള ശിക്ഷ” ഗൗരിയമ്മ വിലപിച്ചു.
നിയതി ദർശൻ കാരാട്ട്
