സ്വതന്ത്ര സോഫ്റ്റ്‌വെയർ അത് ഉപയോഗിക്കുന്നവർക്ക് അത് പ്രവർത്തിപ്പിക്കാനും പകർത്തുവാനും കൈമാറ്റം ചെയ്യുവാനും അതിനെപ്പറ്റി പഠിക്കുവാനും അതിൽ മാറ്റങ്ങൾ വരുത്തുവാനും സ്വാതന്ത്ര്യം തരുന്നു.
ഇംഗ്ലീഷിൽ നാം ഫ്രീ സോഫ്റ്റ്‌വെയർ എന്നാണ് പറയാറ്. പണം നൽകാതെ ലഭിക്കുന്നത് അത് എന്ന അർത്ഥത്തിലല്ല ഫ്രീ എന്ന പദം ഉപയോഗിക്കുന്നത്, ലിബർട്ടി അല്ലെങ്കിൽ സ്വാതന്ത്ര്യം എന്നാണ് ഇവിടെ ഉദ്ദേശിക്കുന്നത്.
ഒന്നു കൂടെ വ്യക്തമായി പറഞ്ഞാൽ സ്വതന്ത്ര സോഫ്റ്റ്‌വെയർ അടിസ്ഥാനപരമായ നാല് സ്വാതന്ത്ര്യങ്ങൾ ഉറപ്പു നൽകുന്നു
സ്വാതന്ത്ര്യം 0 : ഏതാവശ്യത്തിനും കമ്പ്യൂട്ടർ പ്രോഗ്രാം പ്രവർത്തിപ്പിക്കാനുള്ള സ്വാതന്ത്ര്യം.
സ്വാതന്ത്ര്യം 1 : കമ്പ്യൂട്ടർ പ്രോഗ്രാം എങ്ങിനെയാണ് പ്രവർത്തിക്കുന്നതെന്ന് എന്ന് പഠിക്കുവാനും അതിൽ മാറ്റങ്ങൾ വരുത്തുവാനും ഉള്ള സ്വാതന്ത്ര്യം. ഇത് ഉറപ്പു വരുത്താൻ കമ്പ്യൂട്ടർ പ്രോഗ്രാമിന്റെ സോഴ്സ് കോഡ് ഉപയോക്താവിന് ലഭ്യമായിരിക്കും.
സ്വാതന്ത്ര്യം 2 : മറ്റ് ആവശ്യക്കാർക്ക് കമ്പ്യൂട്ടർ പ്രോഗ്രാം കോപ്പികൾ വിതരണം ചെയ്യാനുള്ള സ്വാതന്ത്ര്യം.
സ്വാതന്ത്ര്യം 3 : സ്വാതന്ത്ര്യം 1 ഉപയോഗിച്ച് മാറ്റംവരുത്തിയ പ്രോഗ്രാം മറ്റ് ആവശ്യക്കാർക്ക് അത് വിതരണം ചെയ്യാനുള്ള സ്വാതന്ത്ര്യം. ഇതുവഴി നിങ്ങൾ പ്രോഗ്രാമിൽ വരുത്തിയ മാറ്റം കൊണ്ടുള്ള ഗുണങ്ങൾ സമൂഹത്തിനാകമാനം ലഭിക്കുന്നു. ഇത് ഉറപ്പു വരുത്താൻ കമ്പ്യൂട്ടർ പ്രോഗ്രാമിന്റെ സോഴ്സ് കോഡ് ഉപയോക്താവിന് ലഭ്യമായിരിക്കും.
കൂടുതൽ വിവരങ്ങൾക്കായി താഴെപ്പറയുന്ന സൈറ്റുകൾ സന്ദർശിക്കുക.
