മുഖ്യമന്ത്രിയുടെ ഓഫീസ് ഫേസ്‌ബുക്ക് ഉപയോഗിക്കരുത്

Originally posted on നേരിടം:
ഏത് സാങ്കേതിക വിദ്യയായാലും അത് ജനത്തിന് ഉപകാരപ്രദമായും ജനവിരുദ്ധമായും ഉപയോഗിക്കാനാവും. പക്ഷേ അത് ഒരേ സമയം ഉപകാരപ്രദമായും ജനവിരുദ്ധമായും ആയാലെന്ത് ചെയ്യും? ജനത്തിന് അത് തിരിച്ചറിയാനാവില്ല. കമ്പ്യൂട്ടറും ഇന്റര്‍നെറ്റും അത്തരത്തിലുള്ള ഒന്നാണ്. കമ്പ്യൂട്ടര്‍ എന്നാല്‍ എന്തോ വലിയ സാധനമാണെന്നും, അത് വഴി വരുന്നതെല്ലാം എന്തോ കേമം പിടിച്ച കാര്യമാണെന്നുമുള്ള തെറ്റിധാരണകൊണ്ടാവാം അത്. അതാണ് ആധുനിക കാലത്തെ പ്ലാറ്റ്ഫോം കമ്പനികള്‍ അല്ലെങ്കില്‍ തട്ട് കമ്പനികള്‍. അവര്‍ ഒരു തട്ട് നിര്‍മ്മിക്കുക മാത്രം ചെയ്യും. ആ…

കാലാവസ്ഥാ മാറ്റ പ്രചരണത്തിനായി അമേരിക്കയില്‍ കാല്‍നടയാത്ര നടത്തിയ മനുഷ്യന്‍ നൂറാം ദിവസം മരിച്ചു

Originally posted on നേരിടം:
ധനശേഖരണത്തിനും കാലാവസ്ഥാമാറ്റ ബോധവര്‍ക്കരണത്തിനും അമേരിക്കയുടെ കുറുകെ നഗ്നപാദനായി കാല്‍നടയാത്ര നടത്തിയ Mark James Baumer യാത്രയുടെ നൂറാം ദിവസം ഫ്ലോറിഡയിലെ U.S. Hwy 90 യില്‍ വെച്ച് SUV കാര്‍ ഇടിച്ച് മരിച്ചു. ഇത് അദ്ദേഹത്തിന്റെ രണ്ടാമത്തെ യാത്രയായിരുന്നു. 2010 ല്‍ ആയിരുന്നു ആദ്യമായി അദ്ദേഹം അമേരിക്കമുഴുവന്‍ യാത്ര നടത്തിയത്. അന്ന് അദ്ദേഹം ഷൂ ധരിച്ചിരുന്നു. യാത്രയിലൂടെ ശേഖരിക്കുന്ന പണം FANG Collective എന്ന സംഘടനക്ക് ദാനം ചെയ്യാനായിരുന്നു അദ്ദേഹത്തിന്റെ പരിപാടി. പ്രകൃതിവാതക…