മാതൃത്വം, ദൈവനിയോഗം, അതിജീവനം

ദിലീപ് പയ്യോർമലയുടെ വ്യത്യസ്തഭാഷാശൈലി കൊണ്ടും അവതരണ രീതിയിലെ പുതുമ കൊണ്ടും വായിക്കപ്പെടേണ്ട ഒരു കൃതിയാണ് “ഒരേ ഒരു പെൺമത ഗ്രന്ഥം ” . പേരിൽ നിഴലിക്കുന്ന ആത്മീയതയുടെ അംശത്തെ പറ്റിയുള്ള മുൻധാരണകൾ ആദ്യ താളുകൾ പൂർത്തിയാക്കിയപ്പോൾ തന്നെ ഇല്ലാതെയായി. ഇതുവരെ എഴുതപ്പെട്ടിട്ടില്ലാത്ത പെൺമത ഗ്രന്ഥം എഴുതുമ്പോൾ അത് പെൺമത ഗ്രന്ഥമാണെന്നും അതിൽ ആത്മീയതക്കല്ല, മനുഷ്യജീവിതത്തിനാണ് പ്രാധാന്യം നൽകേണ്ടത് എന്നുമുള്ള നോവലിസ്റ്റിന്റെ തീരുമാനമാണ് ഈ നോവലിന്റെ മുഖ്യ ആകർഷകത്വം. സ്ത്രീപക്ഷ ചിന്തകൾ സൈദ്ധാന്തിക അടിത്തറയേക്കാൾ ഉപരി ജീവിതാനുഭവങ്ങളുടെ അടിസ്ഥാനത്തിൽContinue reading “മാതൃത്വം, ദൈവനിയോഗം, അതിജീവനം”

ഇലക്ഷൻ 2024

ജനാധിപത്യ പ്രക്രിയയിലെ പങ്കാളിത്തം വോട്ടിങ് പ്രായം എത്തുന്നതിനു മുൻപേ തന്നെ തന്നെ ഉറപ്പാക്കാൻ പറ്റിയ അപൂർവ്വമായ ഒരു അവസരമായിരുന്നു എൻഎസ്എസ് വളണ്ടിയർമാരെ പോളിംഗ് ബൂത്തുകളിൽ ഡ്യൂട്ടിക്കായി നിയോഗിക്കുന്ന ഉത്തരവോടെ വളണ്ടിയർമാർക്ക് ലഭിച്ചത്. അതുതന്നെയാണ് ഈ പ്രക്രിയയിൽ പങ്കാളിയാകുന്നതിലേക്ക് എന്നെ ആകർഷിച്ച ഘടകവും. ബാലുശ്ശേരി നിയോജകമണ്ഡലത്തിൽ 24-ാം നമ്പർ ബൂത്തായ ജി എൽ പി സ്കൂൾ പെരുവച്ചേരിയിലെ ബൂത്ത് ആയിരുന്നു ഞാൻ ഡ്യൂട്ടിയ്ക്കായി തിരഞ്ഞെടുത്തത്. ബാലുശ്ശേരി നിയോജകമണ്ഡലത്തിലെ എൻഎസ്എസ് വളണ്ടിയർമാരെ നിയന്ത്രിക്കുന്നതിനായി നിയോഗിക്കപ്പെട്ടിട്ടുള്ള എൻഎസ്എസ് പ്രോഗ്രാം ഓഫീസർ ജയരാജ്Continue reading “ഇലക്ഷൻ 2024”