Mathrubhumi Agriculture പശുവളര്‍ത്തലില്‍ ഉല്പാദനചിലവ് വര്‍ദ്ധിച്ചുവരുന്ന ഇക്കാലത്ത് ഉല്പാദനക്ഷമത വര്‍ദ്ധിപ്പിക്കുവാനുള്ള സാങ്കേതികവിദ്യക്ക് മുന്‍ഗണന നല്‍കേണ്ടതുണ്ട്. കഴിഞ്ഞ മൂന്ന് പതിറ്റാണ്ട് കാലയളവില്‍ പാലിന്റെ വിലയിലുണ്ടായ വര്‍ദ്ധനവ് 56 % വും തീറ്റയുടെ വിലയിലുണ്ടായ വര്‍ദ്ധനവ് 220 ശതമാനവുമാണ്. പശുവളര്‍ത്തലില്‍ ലാഭകരമാക്കാന്‍ ഉല്പാദന ക്ഷമത വര്‍ദ്ധിപ്പിക്കുന്നതിനോടൊപ്പം, മൂല്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിക്കുന്നതിന് കൂടുതല്‍ ഊന്നല്‍ നല്‍കേണ്ടതുണ്ട്. പാലും പാലുല്‍പ്പന്നങ്ങളും, ജൈവവളവും നിര്‍മ്മിച്ച് വിപണനം നടത്തുന്നതിലൂടെ പശുവളര്‍ത്തല്‍ കൂടുതല്‍ ലാഭകരമാക്കാം. തീറ്റപ്പുല്ല് കൃഷി ചെയ്യുന്നതിലൂടെ ഉല്പാദനചിലവ് കുറയ്ക്കാം. ചാണകത്തില്‍ നിന്നും ഗോബര്‍ ഗ്യാസ്Continue reading “ഡയറി ഫാമില്‍ നിന്ന് വൈദ്യുതിയും- ഡോ. ടി. പി സേതുമാധവന്‍”
Category Archives: Agriculture
നീരയെ അറിയാം Mathrubhumi Agriculture
Posted on: 25 Aug 2013 ഏറെ കാലത്തെ വിവാദങ്ങള്‍ക്കും ആശങ്കകള്‍ക്കും ചര്‍ച്ചകള്‍ക്കും ശേഷം നാളികേരകര്‍ഷകര്‍ക്ക് പ്രതീക്ഷകളുമായി നീര വരികയാണ്.സംസ്ഥാനത്ത് പുതുമുഖമായതുകൊണ്ട് നീരയെ പരിചയപ്പെടാം: കള്ള് ഉണ്ടാക്കാനായി തെങ്ങിന്‍പൂക്കുല ചെത്തിയെടുക്കുന്ന പൂക്കുലസത്ത് തന്നെയാണ് നീര. എന്നാല്‍, പുളിക്കാനനുവദിക്കാതെ നീര സംസ്‌കരിക്കേണ്ടതുകൊണ്ട് കൂടുതല്‍ ശ്രദ്ധയും വൈദഗ്ധ്യവും ചെത്തുന്നവര്‍ക്ക് വേണം. ഉപഭോക്താവിന്റെ കൈകളിലെത്തുന്നത് സംസ്‌കരിക്കപ്പെട്ട നീരയാണ്, യഥാര്‍ഥ നീരയല്ല. കേരള കാര്‍ഷിക സര്‍വകലാശാല പുറത്തിറക്കുന്ന നീരപാനീയം ‘കേരാമൃതം’ എന്നാണ് അറിയപ്പെടുന്നത്. നീരയില്‍നിന്ന് ഉത്പാദിപ്പിക്കാവുന്ന ചക്കര, പഞ്ചസാര മുതലായവയ്‌ക്കൊക്കെ വിപണിയില്‍ വന്‍Continue reading “നീരയെ അറിയാം Mathrubhumi Agriculture”
