പവിഴപ്പുറ്റ് നാശം

admin's avatarനേരിടം

“നാം ഇപ്പോഴെടുക്കുന്ന തീരുമാനം ദീര്‍ഘകാലമുള്ള മാനവരാശിയെ ബാധിക്കുന്നതാണെന്ന് മനസിലാക്കി ഭൂമിയിലെ ജീവന്റെ ഈ പ്രധാന ഘടകത്തെ സംരക്ഷിക്കാന്‍ നാം എല്ലാ ശ്രമവും നടത്തണം,” എന്ന് സര്‍ ഡേവിഡ് ആറ്റന്‍ബറോ(David Attenborough) പറഞ്ഞു.

അന്തരീക്ഷത്തിലെത്തുന്ന CO2 ന്റെ മൂന്നിലൊന്ന് ജലത്തില്‍ ലയിച്ച് ചേരുകയാണ്. സമുദ്രം CO2 ആഗിരണം ചെയ്യുമ്പോള്‍ അത് കൂടുതല്‍ അമ്ലമയമാകുന്നു. അതിനാല്‍ ആസ്ട്രേലിയിലെ Great Barrier Reef പോലുള്ള പവിഴപ്പുറ്റുകള്‍ക്ക് ജീവിക്കാനാവാതെ വരരന്നു. വെള്ളത്തിന്റെ ചൂട് കൂടുന്നതും പവിഴപ്പുറ്റുകളെ അലക്കുന്നതിന്(bleaching) കാരണമാകുന്നു.

Zoological Society of London ലെ Alex Rogers ഉം സര്‍ ഡേവിഡിനോടൊപ്പം ഉണ്ടായിരുന്നു. CO2 നില 350 ppm ന് താഴെ നിന്നെങ്കിലേ പവിഴപ്പുറ്റുകള്‍ക്ക് ജീവിക്കാനാവൂ. പക്ഷേ ഇന്ന് CO2 നില 399 ല്‍ എത്തിനില്‍ക്കുകയാണ്.

ഫോസില്‍ ഇന്ധനങ്ങള്‍ നാം ഈ തോതില്‍ കത്തിച്ചാല്‍ അടുത്ത 20 വര്‍ഷങ്ങള്‍ കൊണ്ട് CO2 നില 450 ppm ല്‍ എത്തും. ആ നിലയില്‍ സമുദ്രങ്ങള്‍ കൂടുതല്‍ അമ്ലരസമായതാവുകയും പവിഴപ്പുറ്റുകള്‍ക്ക് നിലനില്‍ക്കാനാവാതാകുകയും ചെയ്യും.

Australian Institute of Marine Science ന്റെ മുമ്പത്തെ പ്രധാന ശാസ്ത്രജ്ഞനായ Charlie Veron പറയുന്നത്, അടുത്ത 20 വര്‍ഷം കൊണ്ട് Great Barrier Reef ഇല്ലാതാകും. വേറെ വഴിയൊന്നും കാണുന്നില്ല.

അത് സംഭവിച്ചാല്‍ ലോകത്തെ ആദ്യത്തെ ജൈവ വ്യവസ്ഥ തകര്‍ച്ചയായിരിക്കും. [മനുഷ്യന് ശേഷമുള്ള]

അത് നിങ്ങളുടെ ജീവിതകാലത്ത് തന്നെ സംഭവിക്കും.

– സ്രോതസ്സ് priceofoil

ദയവ് ചെയ്ത് ഫോസില്‍ ഇന്ധനങ്ങള്‍ കത്തിക്കുന്നത് കുറക്കുക.

View original post

എല്ലാ പ്രധാന എണ്ണക്കമ്പനികള്‍ക്കും കാലാവസ്ഥാ മാറ്റത്തെക്കുറിച്ച് 1970കളിലേ അറിയാമായിരുന്നു

admin's avatarനേരിടം

കാലാവസ്ഥാ മാറ്റത്തില്‍ ഫോസില്‍ ഇന്ധനങ്ങളുടെ പങ്കിനെക്കുറിച്ച് അമേരിക്കയിലെ എല്ലാ പ്രധാന എണ്ണക്കമ്പനികള്‍ക്കും അന്തര്‍ദേശീയ ബഹുരാഷ്ട്ര എണ്ണക്കമ്പനികള്‍ക്കും 1970കളുടെ തുടക്കം മുതലേ അറിയമായിരുന്നു InsideClimate News എന്ന Pulitzer Prize അവാര്‍ഡ് ജേതാക്കളായ സംഘത്തിന്റെ അന്വേഷണത്തില്‍ നിന്ന് വ്യക്തമായി.

1977 ഓടെ Exxon ശാസ്ത്രജ്ഞര്‍ക്ക് കാലാവസ്ഥാ മാറ്റത്തെക്കുറിച്ച് അറിയമായിരുന്നു എന്നും ഫോസില്‍ ഇന്ധനങ്ങള്‍ കത്തിക്കുന്നത് ആഗോളതപനത്തിന് കാരണമാകുകയും ആര്‍ക്ടിക് ഉരുകുമെന്നുമുള്ള ആ വിവരം ദശാബ്ദങ്ങളോളം അവര്‍ മറച്ച് വെച്ചു എന്നും InsideClimate News ഉം Los Angeles Times ഉം കൂടി നടത്തിയ അന്വേഷണത്തില്‍ മുമ്പ് കണ്ടെത്തിയിരുന്നു.

എന്നാല്‍ മൊത്തം എണ്ണ-പ്രകൃതി വാതക വ്യവസായത്തിന് ഈ വിവരം അറിയാമായിരുന്നു എന്ന് ഇപ്പോള്‍ InsideClimate News ന് കിട്ടിയ ഒരു ആഭ്യന്തര രേഖ വ്യക്തമാക്കുന്നു.

കാലാവസ്ഥാ ഗവേഷണത്തെ നിരീക്ഷിക്കാനായി 1979 – 1983 കാലത്ത് എണ്ണ-പ്രകൃതി വാതക വ്യവസായ വാണിജ്യ സംഘമായ American Petroleum Institute ഒരു task force നെ രൂപീകരിച്ചു. ആ സംഘത്തില്‍ Exxon ല്‍ നിന്നുള്ള മുതിര്‍ന്ന ശാസ്ത്രജ്ഞര്‍, സാങ്കേതിക വിദഗ്ദ്ധര്‍ മാത്രമല്ല Amoco, Phillips, Mobil, Texaco, Shell, Sunoco, Sohio, Standard Oil of California, Gulf Oil(Chevron ന് മുമ്പുണ്ടായ കമ്പനി) തുടങ്ങിയ കമ്പനികളില്‍ നിന്നുള്ള വിദഗ്ദ്ധരുമുണ്ടായിരുന്നു.

അന്തരീക്ഷത്തിലെ കാര്‍ബണ്‍ ഡൈ ഓക്സൈഡിന്റെ അളവ് വളരേധികം കൂടിക്കൊണ്ടിരിക്കുന്നു എന്ന് 1979 ഓടെ task force ന് മനസിലായി എന്ന് ആ രേഖകളില്‍ കാണുന്നു. ഫോസില്‍ ഇന്ധനത്തിന്റെ ആഗോളതപന…

View original post 48 more words