ജാതീയതയും തീണ്ടികൂടായ്മയും തൊട്ടുകൂടായ്മയും കൊടികുത്തിവാണിരുന്ന കേരളത്തിന്റെ ഇന്ന് നാം കാണുന്ന പ്രബുദ്ധ കേരളത്തിലേക്കുള്ള അഭൂതപൂർവ്വമായ പരിവർത്തനം എന്നെ എപ്പോഴും ത്രസിപ്പിച്ചിട്ടുള്ളതാണ്. ആ പരിവർത്തനം ഒരു നിമിഷത്തിൽ നടന്നതല്ല എന്ന തിരിച്ചറിവിന് അപ്പുറം കേരളത്തിന്റെ മണ്ണിൽ നടന്നിരുന്ന പ്രശംസ അർഹിക്കുന്ന സംഭവവികാസങ്ങൾ എനിക്ക് അജ്ഞാതമായിരുന്നു. പക്ഷേ ഇന്നും നമ്മുടെ മണ്ണിൽ പുതഞ്ഞ് ഉണങ്ങാതെ കിടക്കുന്ന ജാതീയതയുടെ വേരുകൾക്ക് പൂർണ്ണമായ മൃതി സംഭവിക്കണമെങ്കിൽ ജാതീയതയുടെയും അയിത്തത്തിൻ്റെയും ചങ്ങലകൾ തകർത്തെറിഞ്ഞ് എങ്ങനെയാണ് നാം സ്വാതന്ത്ര്യത്തിലേക്ക് എത്തിയത് എന്നതിനെപ്പറ്റി ഏവരും മനസ്സിലാക്കിയേ തീരൂ.Continue reading ““വൈക്കം വീരഗാഥ” – ഉജ്ജ്വലം ഈ വീരഗാഥ”
Author Archives: priyadarsanam
മാതൃത്വം, ദൈവനിയോഗം, അതിജീവനം
ദിലീപ് പയ്യോർമലയുടെ വ്യത്യസ്തഭാഷാശൈലി കൊണ്ടും അവതരണ രീതിയിലെ പുതുമ കൊണ്ടും വായിക്കപ്പെടേണ്ട ഒരു കൃതിയാണ് “ഒരേ ഒരു പെൺമത ഗ്രന്ഥം ” . പേരിൽ നിഴലിക്കുന്ന ആത്മീയതയുടെ അംശത്തെ പറ്റിയുള്ള മുൻധാരണകൾ ആദ്യ താളുകൾ പൂർത്തിയാക്കിയപ്പോൾ തന്നെ ഇല്ലാതെയായി. ഇതുവരെ എഴുതപ്പെട്ടിട്ടില്ലാത്ത പെൺമത ഗ്രന്ഥം എഴുതുമ്പോൾ അത് പെൺമത ഗ്രന്ഥമാണെന്നും അതിൽ ആത്മീയതക്കല്ല, മനുഷ്യജീവിതത്തിനാണ് പ്രാധാന്യം നൽകേണ്ടത് എന്നുമുള്ള നോവലിസ്റ്റിന്റെ തീരുമാനമാണ് ഈ നോവലിന്റെ മുഖ്യ ആകർഷകത്വം. സ്ത്രീപക്ഷ ചിന്തകൾ സൈദ്ധാന്തിക അടിത്തറയേക്കാൾ ഉപരി ജീവിതാനുഭവങ്ങളുടെ അടിസ്ഥാനത്തിൽContinue reading “മാതൃത്വം, ദൈവനിയോഗം, അതിജീവനം”
